Friday, May 20, 2016

Kudumbavedhi Anniversary Celebrations 2016 held on May 1,2016 - കുടുംബവേദിയുടെ 16 ആം വാർഷികാഘോഷം മെയ് 1 2016

കുടുംബവേദിയുടെ 16 ആം വാർഷികാഘോഷവും പൊതു സമ്മേളനവും മെയ് 1 ,2016 ഞായറാഴ്ച നടന്നു.
Kudumbavedhi Anniversary Celebrations 2016 held on May 1,2016


മെയ് 1 , 2016 ഞായറാഴ്ച കുടുംബവേദിയുടെ 16 ആമതു വാർഷികാഘോഷ പരിപാടികൾ വളരെ ഭംഗിയാ നടത്തപ്പെട്ടു . ആന്നേ ദിവസം രാവിലെ 9 am മണിക്ക് വാർഷികത്തോടു അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ നടത്തപ്പെട്ടു .
കുടുംബാംഗങ്ങൾ ഒരുപാടു പേര് അതിൽ പങ്കെടുത്തു . ഉച്ചയ്ക്ക് ഒരു മാണിയോട് കൂടെ കായിക മത്സരങ്ങൾ അവസാനിച്ചു.

വൈകുന്നേരം 6 :30 pm നു വാർഷിക പൊതു സമ്മേളനം ആരംഭിച്ചു . കൺവീനർ ശ്രി വേലായുധൻ പൊതു സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു . കുടുംബവേദി പ്രസിഡന്റ് ശ്രി ഷാജി അധ്യക്ഷ പ്രസംഗം നടത്തി . യോഗത്തിൽ ബഹുമാനപ്പെട്ട ഏലൂർ S I ശ്രി സുജിത് , ഏലൂർ നഗരസഭാ വാർഡ് കൗൺസിലർ ശ്രി മഞ്ജു M മേനോൻ , ശ്രിമതി വലിയവീട്ടിൽ സരസ്വതി അമ്മ എന്നിവർ സന്നിഹിതർ ആയിരുന്നു.

യോഗത്തിൽ വെച്ച് വലിയവീട്ടിൽ ബാലകൃഷ്ണപിള്ള മെമ്മോറിയൽ സ്കോളർഷിപ് വിതരണം ചെയ്തു. പഠനമികവ് പുലർത്തിയ കുട്ടികളെ ആദരിച്ചു .
അതിനു ശേഷം സെക്രട്ടറി വാർഷിക പ്രവർത്തന റിപ്പോർട്ട് വായിച്ചു.

വാർഷിക യോഗത്തിനു ശേഷം സ്‌നേഹവിരുന്നും അതിനു ശേഷം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി .
കലാപരിപാടികൾക്ക് ശേഷം കൂപ്പൺ നറുക്കെടുപ്പ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു . വെളുപ്പിന് ഒരു മണിയോട് കൂടി യോഗം അവസാനിച്ചു.

പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചവരെയും , സാമ്പത്തിക സഹായങ്ങൾ നൽകിയ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു .

നന്ദി

No comments:

Post a Comment

Popular Posts