About K.V.M.R
Kudumbavedhi Residence Association ( K.V.M.R ), Manjummel
കുടുംബവേദി റെസിഡൻസ് അസോസിയേഷൻ (കെ.വി.എം. ആർ ), മഞ്ഞുമ്മൽ
എറണാകുളത്തുള്ള മഞ്ഞുമേൽ പ്രദേശത്തു മഠത്തിപ്പറമ്പ് ,മാപ്പളപ്പറമ്പ് മേഖലയിലുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ പ്രവർത്തനത്താൽ 2000 -ആം ആണ്ടിൽ രൂപം കൊണ്ട ഒരു കൂട്ടായ്മയാണ് കുടുംബവേദി. 2009 ഇൽ ഇത് ഒരു റെസിഡൻസ് അസോസിയേഷൻ (കെ.വി.എം. ആർ ) ( Kudumbavedhi Residence Association - K.V.M.R )ആയി രജിസ്റ്റർ ചെയ്തു. നിലവിൽ 90 ഓളം കുടുംബങ്ങൾ ഇതിൽ അംഗങ്ങൾ ആണ്. അസോസിയേഷൻ പരിധിയിലുള്ള കുടുംബങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾക്കും , ഉന്നമനത്തിനും നേതൃത്വം നൽകുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്‌ഷ്യം .
കുടുംബവേദിയെ മുന്നോട്ടു നയിക്കുന്നതിനായി പ്രസിഡന്റ് , സെക്രട്ടറി , രണ്ടു വൈസ് പ്രസിഡന്റ് മാർ , രണ്ടു ജോയിന്റ് സെക്രട്ടറിമാർ, ട്രഷറർ എന്നിവർ അടങ്ങുന്ന ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും . പത്തു പേരടങ്ങുന്ന ഒരു കമ്മിറ്റിയും ഉണ്ട്. ഈ പതിനേഴ് പേരടങ്ങുന്ന ഭരണസമിതിയാണ് കുടുംബവേദിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ഇത് കൂടാതെ കുടുംബവേദിയുടെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യാനായി ഒരു ഓഡിറ്ററും , ഒരു എഡ്രാക് ( Ernakulam District Residents Associations (EDRAC) ) പ്രതിനിധിയും സംഘടനയ്ക്കുണ്ട് . ഓരോ കൊല്ലം വീതം ആണ് ഭരണസമിതിയുടെ കാലാവധി.
Subscribe to:
Posts (Atom)